HOT WATER MOBILE CHARGER


വൈദ്യുതിയെ വിശ്വസിക്കാന്‍ പറ്റാത്ത നാടാണ് നമ്മുടേത്, രാവിലെ പോയാല്‍ പിന്നെ വരുന്നത് രാത്രിയായിരിക്കും. കഷ്ടകാലത്തിന്, ഫോണ്‍ ഒന്നു ചാര്‍ജ് ചെയ്യാന്‍ മറന്നാല്‍ കുടുങ്ങിയതു തന്നെ.. അപ്പോള്‍ പിന്നെ എന്തു ചെയ്യും?

നിങ്ങളുടെ പ്രശങ്ങള്‍ക്ക് പരിഹാരമേകാനായിതാ നയ്റോബിയില്‍ നിന്നൊരു വാര്‍ത്ത. റയാന്‍ ജോണ്‍സ്റ്റണ്‍ എന്ന ഗവേഷകന്‍ പുതിയൊരുപകരണം കണ്ടു പിടിച്ചിരിക്കുന്നു. ‘ബോട്ടില്‍ ചാര്‍ജര്‍‘ എന്ന ഈ ചാര്‍ജര്‍ ഇതുപയോഗിച്ച് നിങ്ങള്‍ക്ക് ചൂടു വെള്ളത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം.
20 ലിറ്ററിന്റെ വാട്ടര്‍ ബോട്ടിലും BUCT (Blackbeard Unidirectional Constant Turbine) എന്ന ചെറിയ ഉപകരണവും അടങ്ങിയതാണ് ബോട്ടില്‍ ചാര്‍ജര്‍ . കാറ്റാടി യന്ത്രത്തിനെ മാതൃകയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബോട്ടിലിനകത്തെ വെള്ളത്തിന്റെ താപനില അനുസരിച്ച് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന വായു ഉപയോഗിച്ച് ബോട്ടിലിനു പുറത്തുള്ള ഉപകരണത്തില്‍ സ്ഥാപിച്ച ചെറിയ ടര്‍ബൈന്‍ കറക്കുന്നു. തുടര്‍ന്ന് കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിലേതു പോലെ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഉപയോഗിച്ച്, മൊബൈല്‍ ഫോണ്‍, എം പി ത്രീ പ്ലെയര്‍ ഉള്‍പ്പെടെയുള്ള ചെറിയ ഉപകരണങ്ങള്‍ 30 മിനിറ്റ് വരെ ചാര്‍ജ് ചെയ്യാം.


Post a Comment

2 Comments

  1. Nalla vivaram Good,ithonu vayich commentumalo http://purpleglide.blogspot.com/2013/10/noon-sleep.html

    ReplyDelete

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-