Wednesday, 25 September 2013

KITTATHA MUNTHIRI PULIKKUM-STORYവെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ നിന്ന്‌ ഉണര്‍ന്ന്‌ കുളിക്കാന്‍ പോകുംബോഴാണ്‌ ശ്രീമതി ഉറക്കമുണര്‍ന്നിട്ടില്ല എന്നത്‌ ശ്രദ്ധിച്ചത്‌. "എന്തു പറ്റി.. സുഖമില്ല്യേ.. " ഉണര്‍ത്തിക്കൊണ്ട്‌ ചോദിച്ചു"കുറച്ചുകൂടി കഴിയട്ടെ ഏട്ടാ.. ഇന്നു വെള്ളിയാഴ്ചയല്ലേ...?"എന്നു പറഞ്ഞു അവള്‍ വീണ്ടും ഉറങ്ങാനുള്ള ശ്രമം തുടങ്ങി. "ഇതെന്താ പുതിയ ശീലം ..വെള്ളിയാഴ്ച ഉറക്കം എഴുന്നേല്‍ക്ക്‌..."പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ വീണ്ടും ഉറങ്ങുന്നതു കണ്ടപ്പോള്‍ ദ്യേഷ്യം വന്നു. 

"പറഞ്ഞാകേക്കില്ലാ ല്ലേ..?"എന്ന്‌ പറഞ്ഞ്‌ പുതപ്പുവലിച്ചു മാറ്റി..ഒരു തള്ളു വച്ചു കൊടുത്തു.ആരായാലും പ്രതികരിക്കുന്ന ഒരു പ്രവര്‍ത്തി എണ്റ്റെ കയ്യില്‍ നിന്നു വന്നിട്ടും ഒന്നും മിണ്ടാതെ അവള്‍ എഴുന്നേറ്റ്‌ പോയി.
മുറി അടിച്ചു വാരുംബോഴും,തുടക്കുംബോഴും ഒന്നും മിണ്ടാതായപ്പോള്‍ മനസ്സിലായി ഇത്‌ മൌനവൃതത്തിലൂടെയുള്ള പ്രതിഷേധമാണ്‌ എന്ന്‌. ഇപ്പോള്‍ പ്രതികരിക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നറിയാവുന്നതിനാല്‍ മിണ്ടാതെ പ്രഭാത കര്‍മ്മങ്ങളിലേക്ക്‌ കടന്നു. 
 കാലത്തെ ഭക്ഷണം കഴിഞ്ഞു..ഉച്ച ഭക്ഷണം കഴിഞ്ഞു.. പ്രതികരണമില്ല.ഒരു കാറ്റടിച്ചിട്ടു കിട്ടിയിട്ടുവേണം ഉള്ളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ പെയ്തൊഴിയാന്‍ എന്ന്‌ അവളൂടെ മുഖം പറയുന്നുണ്ടായിരുന്നു. പക്ഷേ ആകാശം വെളുക്കുന്നതു വരെ കാത്തിരിക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ പഴയകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്കു തോന്നി. 
കട്ടിലില്‍ ഒരു ഭാഗം ചെരിഞ്ഞ്‌ ചുമരിനോട്‌ ചാരി അവള്‍ കിടക്കുന്നതു കണ്ടപ്പോള്‍ ചിരി വന്നു. ഒന്നും മിണ്ടാതെ മലയാളം പ്രണയഗാനങ്ങളും വെച്ച്‌ ഞാനും ഒരു ഭാഗത്ത്‌ കിടന്നു."ഓ മൃദുലേ...ഹൃദയമുരളിയില്‍ ഒഴുകിവാ.." എത്ര കേട്ടാലും മതിവരാത്ത വരികള്‍..സത്യന്‍ അന്തിക്കാടിണ്റ്റെ വരികള്‍
അവള്‍ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ടു വീണ്ടും തിരിഞ്ഞു കിടന്നു.
"ചന്ദനമണിവാതില്‍..പാതി ചാരി..ഹിന്തോളം നെഞ്ഞില്‍ തുടിയുണര്‍ത്തി.."ജയചന്ദ്രണ്റ്റെ ശബ്ദം... വളരെ ഇഷ്ടപ്പെട്ട പാട്ടാണ്‌ പക്ഷേ ഇതുകേട്ടാല്‍ എനിക്കു ചിരി വരും.. ഞാന്‍ ചിരിച്ചു.. പൊട്ടി പൊട്ടി ചിരിച്ചു..എണ്റ്റെ ചിരികേട്ട്‌ അവള്‍ വീണ്ടും തിരിഞ്ഞു..
"ചിരിക്കേണ്ട..പാട്ടുകൊണ്ടൊന്നും എണ്റ്റെ ദേഷ്യം മാറൂല്ല്യാ.. ഒരു ചിരി"കുറേനേരമായി കാത്തിരുന്നിട്ട്‌ കിട്ടിയ അവസരത്തില്‍ അവള്‍ പ്രതികരിച്ചു.
"നിണ്റ്റെ ദേഷ്യം മാറീന്ന്‌ വച്ചിട്ടൊന്നല്ല ഞാന്‍ ചിരിച്ചേ.. ഈ പാട്ടു കേട്ടാല്‍ എനിക്കു എണ്റ്റെ കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വരും അതാ ഞാന്‍ ചിരിച്ചേ.. "
പ്രതീക്ഷിക്കാത്ത എണ്റ്റെ മറു പടി കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു കിടന്നു എന്നിട്ട്‌ ചോദിച്ചു.. "എന്താ ഏട്ടാ ഈ പാട്ടു കേട്ടാല്‍ .. ഇത്ര ചിരിക്കാന്‍ "അവളുടെ മുഖത്തെ ദ്യേഷ്യത്തിനു പകരം ആകാംഷ കണ്ടപ്പോള്‍ ഉള്ളില്‍ ചിരിച്ച്‌ ഞാന്‍ ചോദിച്ചു
"അല്ലാ.. കാലത്ത്‌ എന്താ പുതിയ ശീലം..പിന്നെ ഈ മൌനവ്രതം അതും നിര്‍ത്തണം എന്നാ പറയാം ... "അവളൂടെ മുഖത്ത്‌ ഒരു കള്ളചിരി വന്നു എന്നിട്ടു പറഞ്ഞു
"മൌനവ്രതം..എനിക്ക്‌ നന്നായി ദ്യേഷ്യം വന്നു അപ്പോ എന്തെങ്കിലും പറഞ്ഞാ പ്രശ്നാവും അതാ.. പിന്നെ.. "കുറച്ച്‌ നിര്‍ത്തി അവള്‍ തുടര്‍ന്നു
"കഴിഞ്ഞ ദിവസം ... ചേച്ചി വിളിച്ചിരുന്നു.. സംസാരത്തിനിടയില്‍ അവരൊക്കെ വെള്ളിയാഴ വൈകീട്ടേ എഴുന്നേല്‍ക്കൂ..എന്നൊക്കെ പറഞ്ഞു അപ്പോ തോന്നീതാ.. "
"എടീ പൊട്ട്യേ.. അവര്‍ എല്ലാദിവസവും നേരത്തേ പോയി നേരം വൈകി വരുന്നവരാ.. അവര്‍ക്കു വെള്ളിയാഴ്ചയേ ഉറങ്ങാന്‍ പറ്റൂ.. നമ്മളങ്ങന്യാ.. "എനിക്ക്‌ ചിരി വന്നൂ
"അറിയാ ഏട്ടാ..ഉള്ളില്‍ അങ്ങനെ ഉള്ളതോണ്ടാവും ഏനിക്കാഞ്ഞേ.. ഇനി ഉണ്ടാവില്യാ.. ഇനി പറ.. "
"ഈ പാട്ടുകേട്ടാല്‍ ഒരു മാഷിനെയാ ഓര്‍മ്മവരാ.. പാരലല്‍ കോളേജില്‍ പഠിപ്പിച്ച മാഷിനെ. "

അവസാന വര്‍ഷത്തെ അദ്യേഹത്തിണ്റ്റെ അവസാന ക്ളാസ്സ്‌. അദ്ദ്യേഹം കുറേ വികാരീധനായി കാണപ്പെട്ടു. തൊട്ടു മുന്‍പെഴുതിയ പി എസ്‌ സി. റാങ്ക്‌ ലിസ്റ്റില്‍ പെടാത്തതിണ്റ്റെ നിരാശ അദ്ദ്യേഹത്തിണ്റ്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്ദ്യോഗം കിട്ടി നീണ്ട അവധിയെടുത്ത്‌ വിദേശത്ത്‌ പോയി ജോലി ചെയ്യുന്നവരേയും.. മറ്റും നിശധമായി വമര്‍ശിച്ച്‌ അദ്ദ്യേഹം ഞങ്ങളെ ഉപദേശിച്ചു.. നിങ്ങള്‍ ആരെങ്കിലും സര്‍ക്കാര്‍ ഉദ്ദ്യേഗസ്തരായാല്‍ ഒരിക്കലും ഇതു ചെയ്യരുത്‌..
അപ്പോഴാണ്‌ ആരോ അദ്ദ്യേഹത്തിനോട്‌ ഒരു പാട്ട്‌ പാടാന്‍ പറഞ്ഞത്‌. ഉപദേശങ്ങളും വിമര്‍ശനങ്ങളും കേട്ട്‌ മടുത്തിട്ടാവണം ഈ ആവശ്യം. അദ്ദ്യേഹം വേഗം..തണ്റ്റെ പേഴ്സില്‍ നിന്ന്‌ ഒരു തുണ്ടു കടലാസ്‌ എടുത്ത്‌ തയ്യാറായി..അപ്പോഴിക്കും എണ്റ്റെ അടുത്തിരിക്കുന്ന്‌ സുഹൃത്ത്‌ പറഞ്ഞു..
"ചന്ദന മണിവാതില്‍..ആകെ ഒരുപാട്ട്‌ അറിയാം.. ഇതുമടുക്കുന്നില്ലേ ദൈവമേ..?"പക്ഷേ ഞാന്‍ ആദ്യമായികേള്‍ക്കുന്നതിനാല്‍ ആകാംക്ഷയോടെ ഇരുന്നു.
ഒരു കൈയ്യില്‍ തുണ്ടുകടലാസും,മറ്റേകയ്യ്‌ ഡസ്കില്‍ തട്ടി താളം പിടിച്ച്‌ കൊണ്ട്‌ അദ്ദ്യേഹം തുടങ്ങി.എനിക്ക്‌ പാട്ട്‌ ഇഷ്ടപ്പെട്ടു..അന്ന്‌ റിയാലിറ്റിഷോകള്‍ ഇല്ലാത്തതിനാല്‍ സംഗതികളെകുറിച്ച്‌ ഒന്നും അറിവില്ലല്ലോ... ?
അതിനുശേഷം എപ്പോള്‍ ഈ പാട്ടു കേട്ടാലും എനിക്ക്‌ അദ്ദേഹത്തെ ഓര്‍മ്മവരും,അദ്ദ്യേഹത്തിന്‌ സര്‍ക്കാര്‍ജോലി കിട്ടണേ..എന്ന്‌ പ്രാത്ഥിക്കും.
കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു ദിവസം സ്തലസംബദ്ധമായ ആവിശ്യത്തിന്‌ താലൂക്ക്‌ ആഫീസില്‍ പോയി.കയ്യില്‍ അവര്‍ ആവിശ്യപ്പെട്ട എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ഓഫീസര്‍ തനി സര്‍ക്കാര്‍ ഉദ്ദ്യോസത്ഥനായി..നാളെ വരാന്‍ ..പ്രവാസിയുടെ ചുരിങ്ങിയ ലീവില്‍ ഇനി എത്രദിവസം ഇയള്‍ അപഹരിക്കും എന്ന്‌ ചിന്തിച്ചു തിരിച്ചു നടന്നു.
തൊട്ടപ്പുറത്തെ ഓഫീസിലേക്ക്‌ വെറുതേ നോക്കിയപ്പോള്‍ ഒരു കുന്ന്‌ ഫയലുകള്‍ക്ക്‌ നടുവില്‍ നമ്മുടെ മാഷിരിക്കുന്നു."മാഷേ..എന്നെ ഓര്‍മ്മയുണ്ടോ..?" അടുത്ത്‌ ചെന്ന്‌ ചോദിച്ചു."പിന്നേ... എന്താ ഇവിടെ" കാര്യങ്ങള്‍ വിശദീകരിച്ചു"ഇനി ഇപ്പോള്‍ തന്നേ വാങ്ങിതന്നാല്‍ അയാള്‍ക്ക്‌ വിഷമമാവും..കൂടാതെ എണ്റ്റെ ഡിപ്പാര്‍ട്ട്മെണ്റ്റല്ല..എന്തായാലും നാളത്തേക്ക്‌ ശരിയാക്കി വക്കാം.." അദ്ദ്യേഹം പറഞ്ഞപ്പോള്‍ ഒന്നു സമാധാനമായി."എന്തായാലും ആഗ്രഹിച്ച പോലെ സര്‍ക്കാരുദ്ദ്യോഗം കിട്ടീല്ലോ.."എന്ന എണ്റ്റെ ചോദ്യത്തിന്‌..അദ്ദ്യേഹത്തിണ്റ്റെ മറുപടി എന്നെ അതിശയപ്പെടുത്തി."ഇപ്പോ ജീവിക്കാന്‍ ഇതൊന്നും പോരാ...എന്തായാലും താന്‍ രക്ഷപ്പെട്ടല്ലോ.. വിദേശത്ത്‌ പോവാനും വേണം ഒരു യോഗം"

 "ഇതിലിപ്പൊന്തൂട്ട ഇത്ര ചിരിക്കാന്‍.. ഇതൊന്നല്ലാ..കാര്യം.."അവള്‍ ഇടക്ക്‌ കയറിപറഞ്ഞു."ക്ളൈമാക്സ്‌ ആയിട്ടില്ല അപ്പഴേക്കും എടേകേറി..പറയല്ലേ.. "


 ഇതു കഴിഞ്ഞ്‌ രണ്ട്‌ വര്‍ഷത്തിനുശേഷം അബുദാബിയില്‍ വച്ച്‌ ഇദ്ദ്യേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. "അല്ല മാഷേ..സ്വന്തം കാര്യത്തില്‍ ആധര്‍ശം ഒന്നും നടപ്പിലാവില്ല അല്ലേ... ?""ഇക്കരെ നില്‍ക്കുന്‍ബോ അക്കരപച്ച.. അല്ലാതെ ഇതിനെനിക്കു മറുപടിയില്ല"വിളറിയ ചിരിയുമായി അദ്ദ്യേഹം പറഞ്ഞു
"അല്ല മാഷേ.. കിട്ടാത്ത മുന്തിരി പുളിക്കും... !!!"


"ഇതൊന്നല്ലാ.. വേറേ.. എന്തോ കാര്യാ..കഥയിണ്ടാക്കി പറയേണ്ടാ.."ഇത്തരമൊരു പാട്ടില്‍ ഒരു നഷ്ടപ്രണയം അവള്‍ പ്രതീക്ഷിച്ചിരുന്നു."സത്യത്തില്‍ സത്യം സത്യമായി പറഞ്ഞാല്‍ കഥക്കൊരു രസമുണ്ടാകുമോ...ഇനി ഇതിനൊരു തല്ല് വേണ്ടാ..ഉറങ്ങണേ ഇപ്പോകിടന്ന് ഉറങ്ങിക്കോ.. "ദ്യേഷ്യമെല്ലാം തീര്‍ന്നതിലാവും പിന്നീടൊന്നും അവള്‍ പറഞ്ഞില്ല."മനസ്സ്‌ ഒരു മാന്ത്രിക കൂട്‌..മായകള്‍ തന്‍ കളിവീട്‌..."യേശുദാസിണ്റ്റെ മനോഹരഗാനവും കേട്ട്‌ കിടന്നു.


0 comments:

Post a Comment

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-