TIPS TO GET LIKE IN FACEBOOK

പിച്ചക്കാര്‍ ഫെസ്ബൂക്കില്‍ വന്നതാണോ അതോ ഫേസ്ബൂക്കില്‍ വന്നതിനു ശേഷം പിച്ചക്കാരായതാണോ. ചിലരുടെ ഫേസ്ബുക്കിലെ അപേക്ഷകള്‍ കാണുമ്പോള്‍ നമുക്ക് അങ്ങിനെയാണ് തോന്നുക.ഒന്നുംതോന്നരുത് കുറെ കാലമായി ഇങ്ങനെ   പ്ലീസ് ലൈക് മൈ പ്രൊഫൈല്‍ പിക് എന്ന് കാണുന്നു അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവ
എന്നാത്തിന ഈ ലൈക് പുഴുങ്ങി തിന്നാനൊന്നും പറ്റില്ലാലോ ന്യുജനരേശന്‍ പയ്യാന്മാര്‍  അഭിമാനികളാ പക്ഷെ ഫേസ്ബുക്കില്‍ ലൈകിനായി തെണ്ടാന്‍ ഒരു മടിയും ഇല്ലതാനും
കൂടുതല്‍ തെണ്ടാതെ ലൈക് കിട്ടാനുള ചില ടിപ്സ് 

1.           1. നല്ല ഒരു പടം ഫോട്ടം പിടിക്കണം, ഫോട്ടം മോശായാലും എഡിറ്റിംഗ് കേമം ആക്കണം , ചുവരില്ലാതെ ചിത്രം വരയ്ക്കാന്‍ പറ്റൂല്ലല്ലോ.

     2.     പീക്ക് ടൈമില്‍ പിച്ചര്‍ അപ് ലോഡ് ചെയ്യുക വൈകുന്നേരം ഒരു ഏഴു മണി മുതല്‍ ഒന്‍പതു മണി വരെ ആകാം.. 10 മണിക്ക് ശേഷം ആണെങ്കില്‍ പിറ്റേന്ന് അപ് ലോഡ് ചെയ്യുന്നതാണ് നല്ലത്.

    3.     ആദ്യത്തെ ഒന്ന്! രണ്ടു ദിവസം കൊണ്ട് പരമാവധി ലൈക്ക് വാരുക, മള്‍ട്ടി സ്റ്റാര്‍ പടത്തിന്റെ ഇന്‍ഷ്യല്‍ കളക്ഷന്‍ പോലെ.

    4.     ആരെങ്കിലും കമന്റ് ചെയ്താല്‍ , സമയോം കാലോം നോക്കാതെ റിപ്ലൈ കൊടുക്കരുത്, പീക്ക് ട്ടൈമിലെ റിപ്ലൈ കൊടുക്കാവൂ.

     5.     ഒരു ചീപ് പരിപാടി ഉണ്ട്, ഒരു പെങ്കൊച്ചിന്റെ കയ്യും കാലും പിടിച്ചു ഒരു ലൈക്ക് ഇടീപ്പിക്കുക, അതിന്റെ പുറകെ , ഈച്ച വന്ന പോലെ ഒരു മൂന്നാല് പൂവാലന്‍മാരുടെ ലൈക്കും കിട്ടിയേക്കും, ഫലത്തില്‍ അവളോട കെഞ്ചിയത് ഒരു നഷ്ടം ആവില്ല എന്നര്‍ത്ഥം

    6.     ഇടയ്ക്ക് ഇടയ്ക്ക് ഇതേ പടം തന്നെ ഒന്നൂടെ പ്രൊ പിക് ആക്കുക. ഇത്തവണ സമയം ഒന്ന് മാറ്റി പിടിക്കുക, രാവിലെ ഒരു 10 മണി തന്നെ ആയിക്കോട്ടെ, ഓഫീസില്‍ ജോലി ചെയ്യുന്നതിന്റെ ഇടയില്‍ മാത്രം ഫെസ് ബുക്കില്‍ കേരുന്നവര്‍ ഉണ്ടല്ലോ.    
    7.     പിന്നെ.. വാരിക്കോരി ലൈക് അങ്ങോട്ട് കൊടുക്കുക. തിരിച്ചു കിട്ടും, എല്ലാവരുടെയും പ്രൊഫൈല്‍ പിച്ചര്‍ പോയി ലൈക്ക് ചെയ്യുക. പരിചയം ഇല്ലെങ്കില്‍ കൂടെ..അവര്‍ തിരിച്ചു നമ്മുടെയും ലൈക്കിക്കോളും
   
   ഇനി ഫെസ്ബുകില്‍ കയറുമ്പോള്‍ സൈബര്‍ തൂലിക ലൈകാന്‍ മറക്കണ്ട ഹ ഹ ഹ

Post a Comment

4 Comments

  1. ഇത് കലക്കി ഹാരിസ് ഭായ്

    ReplyDelete
    Replies
    1. എന്തോ ബാകിയെല്ലാം വെറുതെ ആയോ ജി

      Delete
    2. ഒരുകണക്കിൽ എല്ലാം വെറുതേയല്ലേ....?

      എന്റെ ഫോണിൽ ഇതു ശരിയാക്കി. അറിവിന് ഉപകാരം, എന്തെല്ലാം കിടക്കുന്നു ഇനി ല്ലേ...?

      Delete
    3. മം........... പക്ഷേ ഇപ്പോള്‍ ഫേസ്ബുക്കില്‍ ലൈക് കിട്ടുന്നത് കാശ് കിട്ടുന്നതിനേക്കാള്‍ വലുതായിട്ടാ പലരും കാണുന്നേ

      Delete

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-