Thursday, 19 September 2013

Youtube Without Internet


ഇന്റര്‍നെറ്റ് സ്പീഡ് കുറവുള്ള സ്ഥലങ്ങളില്‍ യൂട്യൂബ് വീഡിയോകള്‍ കാണുക എന്നത് നമ്മെ പരീക്ഷിക്കുന്നതിനു തുല്യമാണ്. അത് പോലെ യൂട്യൂബില്‍ നല്ലൊരു വീഡിയോ കാണാന്‍ കഴിയാതെ പോവുകയാണെങ്കില്‍ ആ വിഷമവും ചില്ലറയല്ല. ഇങ്ങനെ വീഡിയോകള്‍ കാണുന്നതിനു വേണ്ടി വാച്ച് ലേറ്റര്‍ എന്നൊരു സംഗതി യൂട്യൂബില്‍ ഉണ്ടെങ്കിലും നെറ്റ് ഇല്ലാതെ അത്തരം വീഡിയോകള്‍ കാണുന്നതും പ്രയാസമാണ്. ഇത്തരം സമയങ്ങളില്‍ നമ്മെ സഹായിക്കുന്നതിനു വേണ്ടി യൂട്യൂബ്
മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും സുഗമമായി യൂ ട്യൂബ് കാണാനുള്ള സൗകര്യം ലഭിക്കാന്‍ നമ്മള്‍ ചെയ്യേണ്ടത് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക മാത്രമാണ്.

ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിങ്ങള്‍ ചെയ്യേണ്ടത് കാണേണ്ട വീഡിയോകള്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ആയിരിക്കുമ്പോള്‍ ഈ ആപ്ലിക്കേഷനില്‍ സെലക്റ്റ് ചെയ്യുക മാത്രമാണ്. അതിനു ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ പോയി കൂളായി നിങ്ങള്‍ക്ക് ആ വീഡിയോകള്‍ കാണാം. ഇങ്ങനെ സെലക്റ്റ് ചെയ്യപ്പെടുന്ന വീഡിയോകള്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് കാഷെകളില്‍ ലഭ്യമാകും. 48 മണിക്കൂര്‍ ആകുന്നതിനു മുന്‍പേ വീഡിയോകള്‍ കണ്ടിരിക്കണം എന്നര്‍ത്ഥം. അതിനു ശേഷം അവ ഡിലീറ്റ് ചെയ്യപ്പെടും.
നവംബറില്‍ ആണ് ഈ ഫീച്ചര്‍ യൂട്യൂബില്‍ ലഭ്യമാവുക.

0 comments:

Post a Comment

Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-