ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യക്കാരനും ഭരണഘടന നല്കുന്ന അവകാശമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക എന്നത്. വോട്ടേഴ്സ് ഐഡി കാര്‍ഡ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനുള്ള അത്യാവശ്യമായ ഒരു സംഗതിയാണ്. ഐഡന്റിറ്റി കാര്‍ഡ് ആയും ഉപയോഗിക്കപ്പെടുന്ന ആ കാര്‍ഡ് മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. ചില ചെറിയ സ്റ്റെപ്പുകളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇലക്ഷന് കാര്‍ഡിന് വേണ്ടി അപ്ലൈ ചെയ്യാം.
വോട്ടേഴ്സ് ഐഡി കാര്‍ഡ് ഓണ്‍ലൈന്‍ ആയി അപ്ലൈ ചെയ്യാന്‍ താഴെ കാണുന്ന സ്റ്റെപ്പുകള്‍ പിന്തുടരുക.
സ്റ്റെപ്പ് 1: വോട്ടേഴ്സ് ഐഡി കാര്‍ഡിന് ഓണ്‍ലൈന്‍ ആയി അപ്ലൈ ചെയ്യും മുന്‍പ് ചില കാര്യങ്ങള്‍ നിങ്ങള്‍ ഉറപ്പുവരുത്തുക. ഒന്നാമതായി ലാന്‍ഡ് ലൈന്‍ നമ്പര്‍ അല്ലാതെ ഒരു മൊബൈല്‍ നമ്പര്‍ ഉണ്ടെന്ന് നിങ്ങള്‍ ഉറപ്പുവരുത്തുക. അത് പോലെ ഒരു ഇമെയില്‍ ഐഡിയും നല്ലൊരു ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടാവണം.
സ്റ്റെപ് 2: നിങ്ങളുടെ പെഴ്സണല്‍ കംപ്യൂട്ടറില്‍ വെബ് ബ്രൌസര്‍ എടുക്കുക. ഗൂഗിള്‍ ക്രോമോ മോസില്ല ഫയര്‍ഫോക്സോ കൂടുതല്‍ നല്ലത്.

സ്റ്റെപ് 4: നിങ്ങള്‍ ആദ്യമായിട്ടാണ് ഓണ്‍ലൈന്‍ ആയി വോട്ടര്‍ ഐഡി കാര്‍ഡിന് അപ്ലൈ ചെയ്യുന്നത് എന്നതിനാല്‍ ആ പേജില്‍ രജിസ്റ്റര്‍ ചെയ്യുന്നതുണ്ട്. അത് കൊണ്ട് തന്നെ പുതിയ രജിസ്ട്രെഷനില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 5: ന്യൂ രജിസ്ട്രെഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ താഴ കാണുന്ന പേജ് ആയിരിക്കും തുറന്നു വരിക.

സ്റ്റെപ് 6: ആദ്യം പറഞ്ഞ പോലെ നിലവിലുള്ള ഒരു മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നിങ്ങള്‍ക്ക് വേണ്ടതാണ്.

സ്റ്റെപ് 7: മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും എന്റര്‍ ചെയ്തു കഴിഞ്ഞ രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 8: രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ വെരിഫിക്കേഷന് നമ്പറോട് കൂടിയ ഒരു എസ് എം എസ് നിങ്ങളുടെ മൊബൈലിലേക്ക് വരും. അതിനു വേണ്ടി അല്പ സമയം കാത്തിരിക്കേണ്ടതാണ്. വെരിഫിക്കേഷന് നമ്പര്‍ കിട്ടിയാല്‍ താഴെ കാണുന്ന ബോക്സില്‍ അത് എന്റര്‍ ചെയ്യുക.

എന്റര്‍ ചെയ്ത് വെരിഫൈ ബട്ടന് അടിച്ചാല്‍ പുതിയൊരു പേജിലേക്ക് നമ്മെ കൊണ്ട് പോകും. വെരിഫിക്കേഷന് കോഡ് അടിച്ചു കഴിഞ്ഞാല്‍ പ്രൊസീഡ് ബട്ടണ്‍ പ്രസ് ചെയ്യുക.

തുടര്‍ന്ന് താഴെ കാണുന്ന പേജില്‍ ആയിരിക്കും നമ്മള് എത്തുക

സ്റ്റെപ് 9: മുകളില്‍ കാണുന്ന പേജില്‍ സ്റ്റേറ്റ് സെലക്റ്റ് ചെയ്യുന്നതോടെ താഴെ കാണുന്ന പേജിലേക്ക് പോകും.


സ്റ്റെപ് 10: മുകളില്‍ കാണുന്ന കോളങ്ങള്‍ വ്യക്തമായി പൂരിപ്പിക്കുക. ഏതെങ്കിലും കോളം നിങ്ങള്‍ ഫില്‍ ചെയ്തില്ലെങ്കില്‍ ഉടനെ അത് എറര്‍ മെസേജ് കാണിക്കും. അത് കൊണ്ട് എല്ലാ കോളവും ഫില്‍ ചെയ്ത ശേഷം ധൈര്യമായി സബ്മിറ്റില്‍ ക്ലിക്ക് ചെയ്യുക. സബ്മിറ്റ് പേജില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ ഐഡി ലഭിക്കും. ആ പേജും ആപ്ലിക്കേഷന്‍ ഐഡിയും നിങ്ങള്‍ സേവ് ചെയ്തു കംപ്യൂട്ടറില്‍ സൂക്ഷിക്കുക. കാര്‍ഡിന്റെ സ്റ്ററ്റസ് അറിയുവാന്‍ അത് സൂക്ഷിക്കേണ്ടതാണ്.
0 Comments
Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-