വെറുമൊരു ക്യാരറ്റിന് വേണ്ടി പായുമ്പോള്‍ ചാര്‍ളി ഒരിക്കലും അറിഞ്ഞിട്ടുണ്ടാകുകയില്ല താന്‍ അതിസാഹസികമായി ഒരു ട്രക്ക് സ്റ്റണ്ട് നടത്തുകയാണെന്ന്. ചാര്‍ളി ആരാണെന്നല്ലേ ? വോള്‍വോയുടെ ഏറ്റവും പുതിയ ഡൈനാമിക് സ്റ്റിയറിങ് സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കുന്ന വീഡിയോയിലെ നായകനാണ് ചാര്‍ലി എന്ന എലി. വലിയ ആഹാരപ്രിയനാണെന്നതാണ് ചാര്‍ലിയെ തന്നെ ആ സ്റ്റണ്ട് പെര്‍ഫോം ചെയ്യാനായി തിരഞ്ഞെടുക്കാന്‍ കാരണം
. സ്പെയിനിലെ ഒരു ക്വാറിയിലാണ് ഈ സ്റ്റണ്ട് പ്രകടനം നടന്നത്. സാധാരണ ഡ്രൈവര്‍മാര്‍പോലും പോകാന്‍ ഒന്നു മടിക്കുന്ന ദുര്‍ഘടം പിടിച്ച പാതയിലുടെയാണ് വെറും 175 ഗ്രാം മാത്രം ഭാമുള്ള ചാര്‍ളി നിഷ്‍പ്രയാസം 15 ടണ്‍ ഭാരമുള്ള വോള്‍വോ എഫ്എംഎക്സ് ട്രക്ക് ഓടിച്ചത്. ചാര്‍ലി ചുമ്മാതങ്ങ് ട്രക്ക് ഓടിക്കുകയല്ലായിരുന്നു. സ്റ്റിയറിങിന് മുകളില്‍ ഘടിപ്പിച്ച പ്രത്യേക കൂട്ടില്‍ ചാര്‍ലിയെ അടച്ചശേഷം ഒരു ക്യാരറ്റ് കാണിച്ചു കൊതിപ്പിച്ച് ചാര്‍ളിയെ അതിലുടെ ഓടിക്കുകയായിരുന്നു. ക്യാരറ്റിന് വേണ്ടി ഓടിയ ചാര്‍ലിയുടെ ഭാരം കൊണ്ട് സ്റ്റിയറിങ് ചലിക്കുകയും വാഹനം ശരിയായ പാതയിലുടെ നീങ്ങുകയുമായിരുന്നു. ക്വാറിയുടെ അടിവാരത്തുനിന്നും യാതൊരു അപകടവുമുണ്ടാകാതെ ലക്ഷ്യസ്ഥാനം വരെ ഇങ്ങനെ ഡ്രൈവ് ചെയ്തു. ഇത്തരത്തില്‍ കൂട്ടിലുടെ ഓടാനായി ചാര്‍ളിയ്ക്ക് മൂന്ന് മാസത്തോളം പരിശീലനവും നല്‍കിയിരുന്നു.
ദാ വീഡിയോ കണ്ട് നോക്ക്
0 Comments
Please write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-