ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി കാണണമെങ്കില്‍ നമ്മുടെ കയ്യില്വേണ്ടത് ആധാര്‍ രജിസ്ട്രേഷന് നടത്തിയതിന്റെ ഭാഗമായി ലഭിച്ചപ്രിന്റൗട്ട് മാത്രമാണ്. അതുപയോഗിച്ച് ആധാര്‍ പോര്‍ട്ടലില്‍ ആധാര്‍കാര്‍ഡ് കാണുകയും ആവശ്യമെങ്കില്‍ അതിന്റെ ഒരുപകര്പ്പെടുക്കുകയും ചെയ്യാം. ഇതെങ്ങനെയെന്ന് ചുവടെവിശദീകരിച്ചിരിക്കുന്നു.
ആധാര്‍ രജിസ്ട്രേഷന് നടത്തുമ്പോള്‍ നമുക്ക് Acknowledgement Copy/Resident Copy അഥവാ സ്ഥലവാസിക്കുള്ള പകര്‍പ്പ് എന്ന പേരില്ഒരു പ്രിന്റൗട്ട് നല്കുമല്ലോ. അതുണ്ടെങ്കില്‍ നമുക്ക് കാര്‍ഡ് തയ്യാറായോഎന്ന് പരിശോധിക്കാം
.സ്റ്റൈപ്പ് 1
പോര്‍ട്ടലിലേക്ക് 14 അക്കമുള്ള എന്റോള്‍മെന്റ് നമ്പര്‍ (Enrolment No) 14അക്കമുള്ള തീയതിയും സെക്കന്റ് അടക്കമുള്ള സമയവും (dd/mm/yyyy hh:mm:ss) എന്ന ഫോര്‍മാറ്റില്‍ നല്‍കുക. ഇത് നമുക്ക് ലഭിച്ചപ്രിന്റൗട്ടില് ഏറ്റവും മുകളിലായിത്തന്നെ നല്കിയിട്ടുണ്ടാകും. ഇവിടെ/, : തുടങ്ങിയ ചിഹ്നങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് പ്രത്യേകംഓര്മ്മിക്കുക.
ഇവിടെ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്കി Submit ബട്ടണ്‍ അമര്‍ത്തുക.
ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രംതുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. പാസ് വേര്ഡ്എന്തായിരിക്കുമെന്നത് മുകളില്‍ വന്നിരിക്കുന്ന പേജിന്റെ താഴെയായിചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. മിക്ക അവസരത്തിലും നാംനല്കിയ പിന്‍കോഡ് ആയിരിക്കും പാസ് വേര്‍ഡ്.
3 Comments
ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ പറ്റുമോ?
ReplyDeleteആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ പറ്റുമോ?
ReplyDeleteThis comment has been removed by the author.
ReplyDeletePlease write your Opinion , Doubts ,Comments Below .......
With Thanks .....
- :: Haris Kolothody ::-